മികച്ച പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലിയും സാമ്പാറും . സാധാരണക്കാർക്ക് പറ്റുന്ന വിലയിൽ ലഭിക്കുന്ന രുചികരമായ പ്രഭാതഭക്ഷണമാണിത് . 50 രൂപ കൈയ്യിലുള്ളവന് പോലും ഇഡ്ഡലി വാങ്ങി കഴിച്ച് വിശപ്പ് അകറ്റാം . എന്നാൽ ചെന്നൈയിലെ ചെന്നൈയിലെ അഡയാർ ആനന്ദഭവൻ ഹോട്ടലിലെ ഇഡ്ഡലിക്ക് അല്പം വില കൂടുതലാണ് . ഏകദേശം 500 രൂപയാണ് ഒരു പ്ലേറ്റ് ഇഡ്ഡലിക്ക് നൽകേണ്ടത് . ഈ ഇഡ്ഡലി അല്പം സ്പെഷ്യലായതിനാലാണ് ഈ വില .
ഈ ഇഡ്ഡലിക്ക് വില കൂടാൻ കാരണം ഇത് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളാണ്. ഗ്രാമ്പൂ, കറുവപ്പട്ട, കൂൺ, ബ്രസീൽ നട്ട്, ഒമേഗ 3 , ഇഞ്ചിപ്പൊടി, അശ്വഗന്ധ സത്ത്, 24 മണിക്കൂർ കുതിർത്ത ബദാം, വാൽനട്ട്, പിസ്ത, കശുവണ്ടി, ബ്ലൂബെറി, ഒലിവ് ഓയിൽ, മല്ലി, അവോക്കാഡോ തുടങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
പ്രമേഹരോഗികൾക്കും ഈ ഇഡ്ഡലി മടികൂടാതെ ആസ്വദിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ പ്രത്യേകം ശ്രദ്ധിച്ചാണ് ഇഡ്ഡലിയുടെ നിർമ്മാണം. ഇതിൽ ഉപയോഗിക്കുന്ന ഒലീവ് ഓയിൽ ഹൃദയാരോഗ്യം നിലനിർത്താൻ ഉപയോഗപ്രദമാണ്. ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ഉള്ള ബ്ലൂബെറിയും ഇതിൽ ഉപയോഗിക്കുന്നു.@foodtastingmission എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ പ്രത്യേക ഇഡ്ഡലിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്