ലഡാക്ക്: ലഡാക്കിൽ സൈനികാഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ 5 സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡീയിലാണ് അപകടം ഉണ്ടായത്. അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു. സൈനികർ ടാങ്കിൽ നദി മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതാണ് അപകട കാരണമെന്നാണ് വിവരം. ഇന്നലെയാണ് അപകടം നടന്നത്. കാണാതായ സൈനികർക്കായി ഇന്നലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. പെട്ടന്നുണ്ടായ മിന്നൽ പ്രളയത്തിൽ ടാങ്ക് മുങ്ങിപോയതായാണ് വിവരം.
ലഡാക്കിലെ സൈനിക കേന്ദ്രത്തിലുള്ള T-72 ടാങ്ക് ഉപയോഗിച്ച് നദി മുറിച്ചു കടക്കുമ്പോഴാണ് അപകടം. നാല് ജവാന്മാരും ഒരു ജൂനിയർ കമീഷൻഡ് ഓഫീസറുമാണ് ടാങ്കിൽ ഉണ്ടായിരുന്നത്.