സുനിതാ വില്യംസിൻ്റെ മടങ്ങി വരവ് വൈകും; ദൗത്യത്തിൻ്റെ കാലാവധി നീട്ടാൻ നാസ; ബഹിരാകാശ പേടകത്തിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു 
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

സുനിതാ വില്യംസിന്റെ മടങ്ങി വരവ് വൈകും; ദൗത്യത്തിന്റെ കാലാവധി നീട്ടാൻ നാസ; ബഹിരാകാശ പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 12:55 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശത്ത് കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മടങ്ങി വരവ് അനിശ്ചിതത്വത്തിൽ. പേടകം ഭൂമിയിലെത്താൻ മാസങ്ങളെടുക്കുമെന്നതിനാൽ ദൗത്യത്തിന്റെ കാലാവധി നീട്ടാൻ നാസ പദ്ധതിയിടുന്നുവെന്ന വിവരമാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്നത്.

45 ദിവസമായിരുന്നു ദൗത്യത്തിന്റെ കാലാവധി. ഇത് കഴിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ ദൗത്യം 45 ദിവസം കൂടി നീട്ടാൻ യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്‌ഷ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് അറിയിച്ചതായാണ് റിപ്പോർട്ട്. തിരിച്ച് വരുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സ്റ്റാർലൈനർ പേടകത്തിൽ അഞ്ച് തവണ ഹീലിയം വാതകചോർച്ച ഉടലെടുത്തു, 28 ത്രസ്റ്ററുകളിൽ ചിലതിന് തകരാർ എന്നിവയാണ് നിലവിലെ പ്രശ്നം. സുരക്ഷിതമായി തിരികെയെത്താൻ 14 ത്രസ്റ്ററുകളെങ്കിലും ആവശ്യമാണ്. പേടകത്തിന് ഇത്രയേറെ കേടുപാടുകൾ സംഭവിച്ചത് എങ്ങനെയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം സുനിതാ വില്യംസും ബുച്ച് വിൽമോറും നിലയത്തിലുള്ളവരുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നിലയത്തിൽ ഇരുവരും സുരക്ഷിതരാണ്.

ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കലിന്റെ ഭാ​ഗമായാണ് സുനിതാ വില്യംസും അമേരിക്കൻ ബഹിരാകാശ യാത്രികൻ ബുച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. പേടകത്തിൽ ഹീലിയം ചോർച്ചയും ത്രസ്റ്ററിൽ തകരാറും കണ്ടെത്തിയതിനെ തുടർന്ന് ഏറെ തവണ വിക്ഷേപണം മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെ ജൂൺ അഞ്ചിനാണ് ഇരുവരും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ഏഴിന് നിലയത്തിലെത്തി. 13-നാണ് മടക്കയാത്രയ്‌ക്ക് പദ്ധതിയിട്ടിരുന്നത്. എന്നാൽ പല കാരണങ്ങളാൽ മാറ്റിവച്ച് 26-ന് ആക്കിയെങ്കിലും ഇത് വീണ്ടും മുടങ്ങി.

 

Tags: NASASunita WilliamsBoeing Starliner
ShareTweetSendShare

More News from this section

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

Latest News

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies