ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി നിർമലാ സീതാരാമനെയും സന്ദർശിച്ച് നടി വരലക്ഷ്മി ശരത് കുമാർ. വിവാഹത്തിന് ക്ഷണിക്കാനായിരുന്നു താരം കുടുംബത്തോടൊപ്പം ഡൽഹിയിൽ എത്തിയത്. അച്ഛനും നടനുമായ ശരത്കുമാറും, രാധിക ശരത്കുമാറും, വരൻ നിക്കോളായ് സച്ച്ദേവും വരലക്ഷ്മിയോടൊപ്പം ഉണ്ടായിരുന്നു. ഗാലറിസ്റ്റായ നിക്കോളായ് സച്ച്ദേവുമായി ജൂലൈ 2ന് തായ്ലൻഡിൽ വച്ചാണ് വിവാഹം.
What a privilege it was to have met Our Hon’ble Prime Minister Shri @narendramodi ji and invited him for our reception..thank you for being so warm & welcoming.. spending so much of your valuable time with us despite your very busy schedule.. truly an honour sir..thank you daddy… pic.twitter.com/guqu6D8poG
— 𝑽𝒂𝒓𝒂𝒍𝒂𝒙𝒎𝒊 𝑺𝒂𝒓𝒂𝒕𝒉𝒌𝒖𝒎𝒂𝒓 (@varusarath5) June 29, 2024
“പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞതും വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞതും അങ്ങേയറ്റം ആദരവായി കാണുന്നു. ഊഷ്മളമായ സ്വീകരണത്തിനും തിരക്കേറിയ ഷെഡ്യുളുകൾക്കിടയിലും അങ്ങയുടെ വിലപ്പെട്ട സമയം ഞങ്ങളോടൊപ്പം ചിലവഴിച്ചതിനും നന്ദി സർ “, വരലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.
It was an absolute pleasure to have met Our Finance Minister Smt @nsitharaman mam..it was absolutely delightful to have conversed with you on various subjects especially art with my fiancé..thank you mam for your time we know how precious it is..so happy to have invited you for… pic.twitter.com/ellJPYts1A
— 𝑽𝒂𝒓𝒂𝒍𝒂𝒙𝒎𝒊 𝑺𝒂𝒓𝒂𝒕𝒉𝒌𝒖𝒎𝒂𝒓 (@varusarath5) June 29, 2024
പ്രധാനമന്ത്രിക്ക് പുറമെ ധനകാര്യമന്ത്രി നിർമ്മല സീതാരാമനെയും വരലക്ഷ്മി വിവാഹത്തിന് ക്ഷണിക്കുന്ന ചിത്രങ്ങളും എക്സിൽ പങ്കുവച്ചു. തായ്ലൻഡിൽ അത്യാഡംബരപൂർവ്വമായി നടക്കുന്ന വിവാഹ ചടങ്ങിൽ രാഷ്ട്രീയനേതാക്കൾക്ക് പുറമെ സൂപ്പർ സ്റ്റാർ രജനികാന്ത്, കമൽഹാസൻ, രവിതേജ, നയൻതാര, വിഘ്നേഷ് ശിവൻ, സാമന്ത, അനുപംഖേർ, തുടങ്ങി സിനിമ മേഖലയിലെ നിരവധി പ്രമുഖർക്കാണ് ക്ഷണമുള്ളത്.