കുട്ടി ക്രിക്കറ്റിന്റെ ലോക ജേതാക്കളെ അറിയാനുള്ള കലാശപ്പോരിൽ ടോസിലെ ഭാഗ്യം ഇന്ത്യക്ക്. ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്തിയിട്ടില്ല.
2007-ലെ പ്രഥമ ടി20 ലോകകപ്പിലെ കിരീട ജേതാക്കളായ ഇന്ത്യ ദീർഘ നാളത്തെ കിരീട വരൾച്ചയ്‌ക്ക് അറുതി വരുത്താനാണ് ഇന്നിറങ്ങുന്നത്. ആദ്യ ഐസിസി കിരീടമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. അപരാജിതരായാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. ഇന്ത്യ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ജയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക എട്ട് മത്സരങ്ങൾ ജയിച്ചു. സ്റ്റാർ സ്പോർട്സ് ചാനലിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ഫൈനൽ തത്സമയം കാണാം.
ടീം
ഇന്ത്യ- രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് സിംഗ്, അസർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ
ദക്ഷിണാഫ്രിക്ക- ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, എയ്ഡൻ മാർക്രം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, ട്രിബ്സ്റ്റൺ സ്റ്റബ്‌സ്, മാർക്കോ ജാൻസൺ, കേശവ് മഹാരാജ്, കഗീസോ റബാദ, ആന്റിച്ച് നോർക്യ, തബ്രിസ് ഷംസി