താൻ ഇന്ന് കളിച്ചത് കരിയറിലെ അവസാന അന്താരാഷ്‌ട്ര ടി20 മത്സരമാണെന്ന് പ്രഖ്യാപിച്ച് കിംഗ് കോലി. അവസാന മത്സരത്തിൽ കളിയിലെ താരമായാണ് വിരാടിന്റെ മടക്കം. ടൂർണമെന്റിൽ ഇതുവരെ ഫോമാകാതിരുന്ന വിരാട് ഫൈനലിൽ ഇന്ത്യക്കായി അവതരിക്കുകയായിരുന്നു. 59 പന്തിൽ 76 റൺസാണ് താരം ഇന്ന് നേടിയത്. ഇനി യുവതലമുറ ടീമിനെ മുന്നോട്ട് കാെണ്ടുപോകേണ്ട സമയമാണിതെന്നും കോലി പറഞ്ഞു.
“ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഇതാണ് ഞങ്ങൾ നേടാൻ ആഗ്രഹിച്ചത്. ഒ നിങ്ങൾക്ക് റൺ നേടാൻ കഴിയില്ലെന്ന് ഒരു ദിവസം തോന്നുമ്പോൾ ചിലകാര്യങ്ങൾ സംഭവിക്കും. ദൈവം വലിയവനാണ്, ടീമിന് വേണ്ടി ചേയ്യേണ്ട ഉത്തരവാദിത്തം എനിക്ക് നിറവേറ്റാനായി. ഇതാണ് എന്റെ ഇന്ത്യക്ക് വേണ്ടിയുള്ള അവസാന ടി20 മത്സരം.
അത് പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിച്ചു, കിരീടം ഉയർത്തണമെന്നും ആഗ്രഹിച്ചു. ഇനി അടുത്ത തലമുറ ഏറ്റെടുക്കേണ്ട സമയമാണിത്, അതിശയിപ്പിക്കുന്ന ചില കളിക്കാർ ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയും ദേശീയ പതാക ഉയരത്തിൽ പറപ്പിക്കുയും ചെയ്യും”—- വിരാട് കോലി പറഞ്ഞു.