വന്‍ താരനിര അണിനിരന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം കല്‍ക്കി 2898 എഡി വ്യാഴാഴ്ചയാണ് ലോകവ്യാപകമായി തിയറ്ററുകളിലെത്തിയത്. പ്രഭാസ് നായകനായെത്തിയ കൽക്കി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. സംവിധായകൻ നാഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചുവെന്ന് രജനികാന്ത് പറഞ്ഞു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം.
‘കൽക്കി കണ്ടു. വൗ, എന്തൊരു ഇതിഹാസ ചിത്രം. സംവിധായകൻ നാഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചു. നാഗ് അശ്വിനും അമിതാഭ് ബച്ചനും പ്രഭാസിനും കമൽഹാസനും ദീപിക പദുകോണിനും ഒപ്പം മുഴുവൻ കൽക്കി ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു’, രജനികാന്ത് കുറിച്ചു.
ബോക്സോഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. ആദ്യദിനം ആഗോളതലത്തിൽ 191 കോടിരൂപ ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.