പോക്‌സോ കേസ്; മദ്രസ അദ്ധ്യാപകന് ട്രിപ്പിൾ ജീവപര്യന്തം, വിവിധ വകുപ്പുകളിലായി 15 വർഷം തടവും പിഴയും

Published by
Janam Web Desk

മലപ്പുറം: പോക്‌സോ കേസിൽ മദ്രസ അദ്ധ്യാപകന് ട്രിപ്പിൾ ജീവപര്യന്തം തടവിനും വിവിധ വകുപ്പുകളിലായി 15 വർഷം തടവിനും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. തെക്കൻ കുറ്റൂരിലെ അബ്ദുറഹിമാനാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് ‌സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതി പിഴ അടയ്‌ക്കുന്ന പക്ഷം 1.20 ലക്ഷം രൂപ അതിജീവിതയ്‌ക്ക് നൽകാനും ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യർ‌ ഉത്തരവിട്ടു. പിഴയടയ്‌ക്കാത്ത പക്ഷം രണ്ട് വർഷം അധിക തടവിനും വിധിച്ചു.

2016-ലാണ് കേസിനാസ്പദമായ സംഭവം. ക്ലാസ്മുറിയിൽ വച്ച് കുട്ടിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയ കേസിലാണ് സുപ്രധാന വിധി.

Share
Leave a Comment