ടി20 ലോകകപ്പ് കിരീടം ടീം ഇന്ത്യ അർഹിച്ചിരുന്നതെന്ന് മലയാളി താരം സഞ്ജു സാംസൺ. കിരീടനേട്ടത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം. നായകൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ലോകകപ്പ് കിരീടവുമായി നിൽക്കുന്ന ഫോട്ടോ സഞ്ജു സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചില്ലെങ്കിലും പതിവ് തെറ്റിക്കാതെ ലോകചാമ്പ്യൻ ടീമിലെ മലയാളി സാന്നിധ്യമാണ് താരം.
ലോകകപ്പ് കിരീടം നേടുക എന്നത് അത്ര എളുപ്പത്തിൽ സംഭവിക്കുന്ന കാര്യമല്ല. ആ വികാരവും അനുഭൂതിയും ആസ്വദിക്കാൻ 13 വർഷത്തോളം ടീം ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നു. മികച്ച ഫൈനലും മികച്ച ടീമും. ഈ കിരീടനേട്ടം ഇന്ത്യ അർഹിച്ചിരുന്നു. ആഘോഷങ്ങൾ തുടങ്ങട്ടെ ” – സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
“>
സുനിൽ വത്സൻ (1983), എസ് ശ്രീശാന്ത് (2007 ടി20, 2011) എന്നിവർക്ക് ശേഷം ലോകകപ്പ് ഉയർത്തുന്ന മൂന്നാമത്തെ മലയാളിയാണ് സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം ലഭിച്ചത്. ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ സഞ്ജു കളിച്ചിരുന്നു.