തിരുവനന്തപുരം: നാളെ (ജൂലൈ 1) വന്ദേഭാരത് സ്പെഷ്യൽ സർവീസ് നടത്തും. കൊച്ചുവേളിയിൽ നിന്നും മംഗളൂരുവിലേക്കുള്ള സർവീസാണ് നടത്തുന്നത്. നാളെ രാവിലെ 10.45ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രാത്രി 10 മണിക്ക് മംഗളൂരുവിലെത്തും. എട്ടു കോച്ചുകളാണ് വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിലുള്ളത്.
1470 രൂപയാണ് എസി ചെയർ കാറിന് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാറിന് 2,970 രൂപയാണ് നിരക്ക്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൊല്ലം (11.40 – 11.43 ), കോട്ടയം (12.55- 12.58), എറണാകുളം ടൗൺ ( 14.02- 14.05), തൃശൂർ ( 15.20-15.23), ഷൊർണൂർ ( 16.15- 16.20), തിരൂർ ( 16.50- 16.52), കോഴിക്കോട് (17.32- 17.35), കണ്ണൂർ ( 18.47- 18.50), കാസർകോട് (20.32- 20.34), മംഗളൂരു (22.00) എന്നിവിടങ്ങളിൽ സെപെഷ്യൽ ട്രെയിന് സ്റ്റോപ്പുകളുണ്ട്. ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.