ടി20 ലോകകപ്പ് ഫൈനലിൽ ഡേവിഡ് മില്ലറെ പുറത്താക്കാനെടുത്ത ക്യാച്ചിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഷോൺ പൊള്ളോക്ക്. പാകിസ്താൻ മാദ്ധ്യമമായ ടൈംസ് ഓഫ് കറാച്ചിയുടെ ചോദ്യത്തിനായിരുന്നു പൊള്ളോക്കിന്റെ മറുപടി. സൂര്യ ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി റോപ്പ് നീങ്ങിയിരുന്നില്ലേ എന്നായിരുന്നു ടൈംസ് ഓഫ് കറാച്ചി റിപ്പോർട്ടറുടെ ചോദ്യ. ഇതിനാണ് വ്യക്തമായി ഷോൺ പൊള്ളോക്ക് മറുപടി നൽകിയത്.
ആ ക്യാച്ചില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ബൗണ്ടറി റോപ്പ് നീങ്ങിയിരുന്നു. അത് കളിക്കിടയില്‍ സംഭവിച്ചതാണ്. അതിന് സൂര്യയുമായി ബന്ധമൊന്നുമില്ല. അദ്ദേഹം അതിന് പുറത്തല്ലല്ലോ നിന്നത്. സൂര്യയുടെ കഴിവ് അപാരമായിരുന്നു.—-പൊള്ളോക്ക് പറഞ്ഞു. ഹെന്റിച്ച് ക്ലാസൻ പുറത്തായതിന് പിന്നാലെ ഇന്ത്യക്ക് ഭീഷണിയായിരുന്നത് ഡേവിഡ് മില്ലറായിരുന്നു. അവസാന ഓവറിൽ 16 റൺസ് വേണ്ടപ്പോഴാണ് ഹാർദിക് പന്തെറിയാനെത്തിയത്.
ലോ ഫുൾടോസായിരുന്ന ആദ്യ പന്ത് ബൗളറുടെ തലയ്ക്ക് മുകളിലൂടെ ലോംഗ് ഓഫിലേക്കാണ് മില്ലർ പറത്തിയത്. ഒരുവേള സിക്സെന്ന് കരുതിയ പന്ത് ബൗണ്ടറിയിൽ നിന്ന് അത്ഭുതകരമായ ക്യാച്ചിലൂടെ സൂര്യകുമാർ കൈപിടിയിൽ ഒതുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ 7 റൺസിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി രണ്ടാം ടി20 കിരീടം സ്വന്തമാക്കുന്നത്.
Debate is over, Miller’s catch was fine, the cushion didn’t move, surya didn’t stand on the cushion, brilliant bit of skill – Shaun Pollock pic.twitter.com/RnKiYAlYry
— Nibraz Ramzan (@nibraz88cricket) June 30, 2024