ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ നിരക്ക് കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. പുതുക്കിയ വില 1655 രൂപയാണ്. പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തിൽ വിലയിൽ മാറ്റമുണ്ടാകും. ഡൽഹിയിൽ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില ഇനി മുതൽ 1,764.50 രൂപയാകും. മുംബൈയിൽ 1,717.50 രൂപയും ചെന്നൈയിൽ 1,930 രൂപയുമാണ് വില. കൊൽക്കത്തയിൽ 1,879 രൂപയ്‌ക്ക് സിലിണ്ടർ ലഭ്യമാകും.















