കോമഡി കലാകാരന്മാരുടെ സംഘടനയായ മ്മായുടെ തലപ്പത്തിരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി യോഗ്യനാണെന്ന് നടൻ രമേശ് പിഷാരടി. നിസ്വാർത്ഥരായ ആൾക്കാരാണ് അമ്മ സംഘടനയുടെ തലപ്പത്ത് വേണ്ടതെന്നും പിഷാരടി പറഞ്ഞു.
രാഷ്‌ട്രീയത്തിൽ ഭരണം നിർവഹിക്കുന്നവരെ ഭരണ കർത്താക്കൾ എന്ന് പറയാറുണ്ട്. സംഘടനയിൽ അതിനെ ഭാരവാഹികൾ എന്നാണ് പറയുന്നത്. ഇത് കൃത്യമായി നിറവേറ്റാനും സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നവർ നമ്മുടെ തലപ്പത്ത് ഉണ്ടാവുക എന്നത് വളരെ വലിയൊരു കാര്യമാണ്.
കൊവിഡ് മഹാമാരി കാലത്ത് സംഘടനയിൽ നടന്ന ഒരു യോഗത്തിൽ ലുലു ഗ്രൂപ്പിനോട് സംസാരിക്കാൻ തീരുമാനമുണ്ടായിരുന്നു. ലുലു ഗ്രൂപ്പിന്റെ ആൾക്കാരോട് നമുക്ക് സംസാരിക്കാൻ കഴിഞ്ഞു. അന്ന് ചെയർമാൻ യൂസഫലി ഒരു കിറ്റ് സംഘടനയ്‌ക്ക് തരികയുണ്ടായി. ഇത് സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർക്ക് പുറത്തുള്ളവരുമായുള്ള ആത്മബന്ധങ്ങൾ കാരണമാണ്.
നിസ്വാർത്ഥമായി പല കാര്യങ്ങൾ ചെയ്യാനും സംഘടനയെ മുന്നിലേക്ക് നയിക്കാനും നല്ല കെൽപ്പുള്ള ആളുകളാണ് സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർ. ഇത് സംഘടനക്കും നമുക്ക് എല്ലാവർക്കും വളരെ അഭിമാനം തരുന്നൊരു കാര്യമാണെന്നും രമേഷ് പിഷാരടി പറഞ്ഞു.