കേരളക്കരയെ ഒന്നാകെ ദുഃഖത്തിലാഴ്‌ത്തിയ വാർത്തയായിരുന്നു കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം. എന്നാൽ ഇപ്പോൾ സുധിയുടെ മരണത്തോടെ തനിച്ചായ ഭാര്യ രേണുവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് അവതാരക ലക്ഷ്മി നക്ഷത്ര.
സുധിയുടെ ഗന്ധം പെർഫ്യൂമാക്കി മാറ്റണമെന്ന രേണുവിന്റെ ആഗ്രഹമാണ് ലക്ഷ്മി നക്ഷത്ര സഫലമാക്കിയത്. സുധിയുടെ വസ്ത്രങ്ങൾ ഇതിനായി രേണു മാറ്റി വച്ചിരുന്നു. ഇത് ദുബായിലെ മലയാളി കച്ചവടക്കാരനായ യൂസഫിന് ലക്ഷ്മി കൈമാറി. പിന്നീട് സുധിയുടെ ഗന്ധം പെർഫ്യൂം കുപ്പിയിലേക്ക്.. ഇതുണ്ടാക്കുന്നതിന്റെ വീഡിയോയും ലക്ഷ്മി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
” സുധിച്ചേട്ടനുമായി ഞാൻ നാട്ടിലേക്ക് മടങ്ങുകയാണ്. രേണുവിന് രഹസ്യമായി പെർഫ്യൂം കൈമാറിയാൽ പോരേ..എന്തിന് വീഡിയോ ചെയ്യുന്നുവെന്ന് ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.. നിങ്ങൾ പറഞ്ഞ ആളുടെ സ്ഥലത്ത് ഞാൻ എത്തിയിരിക്കുന്നു, ഇത് പോലെ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഒരു പ്രചോദനമാകുമെന്ന് ഞാൻ കരുതുന്നു.”- പെർഫ്യൂം വാങ്ങിയ ശേഷം ലക്ഷ്മി നക്ഷത്ര പറഞ്ഞു.
സുധിയുടെ ഗന്ധം തന്റെ അവസാന നാളുകൾ വരെ ഒപ്പമുണ്ടാവണമെന്ന് രേണു ആഗ്രഹമുണ്ടായിരുന്നു. ഗന്ധം വേർപ്പെടുത്തി പെർഫ്യൂം ഉണ്ടക്കുന്നവരെ പരിചയമുണ്ടോയെന്ന് രേണു, ലക്ഷ്മിയോട് ചോദിച്ചു. ഇക്കാര്യം ലക്ഷ്മി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചപ്പൾ അധികവും ഉയർന്നു വന്ന പേരായിരുന്നു യൂസഫിന്റേത്. അങ്ങനെയാണ് യൂസഫിനെ സമീപിക്കാൻ ലക്ഷ്മി തീരുമാനിച്ചത്.
Leave a Comment