ടി20 ലോകകിരീട നേട്ടത്തിൽ ചില ഇന്ത്യൻ താരങ്ങൾക്ക് കരച്ചിൽ അഭിനയിക്കുകയായിരുന്നുവെന്ന് പാകിസ്താൻ മാദ്ധ്യമപ്രവർത്തകന്റെ പുതിയ കണ്ടുപിടിത്തം. ബാർബഡോസിലെ ഫൈനൽ വിജയം 17 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് ടി20 കിരീടം സമ്മാനിച്ചത്. 11 വർഷത്തിന് ശേഷമാണ് ഒരു ഐസിസി കിരീടം നേടുന്നത്. ഏഴ് റൺസിനാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
വിജയത്തിന് പിന്നിലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മൈതാനത്ത് കിടന്നു കണ്ണീർവാർക്കുകയായിരുന്നു. വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പിച്ചിലിരുന്നും വിരാട് കോലി മുഖംപൊത്തിയും കരഞ്ഞു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയിയൽ വൈറലായിരുന്നു. ഒരു ക്രിക്കറ്റ് ചർച്ചയിലാണ് മാദ്ധ്യമപ്രവർത്തകൻ ഇന്ത്യൻ താരങ്ങളെ അധിക്ഷേപിച്ചത്.
‘ഇന്ത്യ കാത്തിരുന്ന കിരീടം ഒടുവിൽ നേടി, ട്രോഫിയും ഇന്ത്യ സ്വന്തമാക്കി. ആവേശത്തോടെ ആഘോഷങ്ങൾ നടന്നു. പക്ഷേ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഒരു ടീം കിരീടം നേടുമ്പോള്‍ അവരുടെ മുഖത്ത് സന്തോഷം വ്യത്യസ്തമായിരിക്കും. ഇന്നലെ ഞാന്‍ കാണുമ്പോഴേ ഇന്ത്യന്‍ താരങ്ങള്‍ക്ക് സന്തോഷമുണ്ടായിരുന്നില്ല. ചിലര്‍ കരച്ചിൽ അഭിനയിക്കുന്നതായും തോന്നി—-എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വീഡിയോ വൈറലായതോടെ മാദ്ധ്യമപ്രവർത്തകനെതിരെ രൂക്ഷ വിമർശനവുമുയർന്നു.
Guys, come look at this 😂 pic.twitter.com/n9xx342bDh
— Paresh Patil (@parepatil) July 1, 2024