ബാർബഡോസ്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിപ്പോയ ടി20 ചാമ്പ്യന്മാരായ ഇന്ത്യൻ ടീം നാട്ടിലേക്ക് വിമാനം കയറി. ബിസിസിഐ സജ്ജമാക്കിയ എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനത്തിലാണ് നാട്ടിലേക്ക് തിരിച്ചത്. ന്യൂയോർക്ക്-ഡൽഹി വിമാനം റദ്ദാക്കിയാണ് എയർ ഇന്ത്യാ വിമാനം ബാർബഡോസിലേക്ക് തിരിച്ചത്. ബെറിൽ ചുഴലിക്കാെടുങ്കാറ്റിനെ തുടർന്ന് ടീം താമസിച്ചിരുന്ന ഹോട്ടലിൽ വെള്ളത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടായിരുന്നു. ജനറേറ്ററുകൾ പ്രവർത്തിക്കാൻ ഡീസലിനും ക്ഷാമം അനുഭവപ്പെട്ടു. കാറ്റി ജമൈക്കയിലേക്ക് നീങ്ങിയതോടെയാണ് ബിസിസിഐ ദ്രുതഗതിയിൽ ഇടപെടലുകൾ നടത്തിയത്.
AIC24WC (Air India Champions 24 World Cup) എന്ന വിമാനത്തിൽ പ്രാദേശിക സമയം പുലർച്ചെ 4.50നാണ് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്ക് തിരിച്ചത്. നാളെ രാവിലെ 6.20ന് വിമാനം ന്യൂഡൽഹിയിലെത്തും. ടീമിനും സപ്പോർട്ട് സ്റ്റാഫിനുമൊപ്പം ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തകരെയും ബിസിസിഐ ബാർബഡോസിൽ നിന്ന് ഒപ്പംകൂട്ടിയിട്ടുണ്ട്.
9.30ന് ഇന്ത്യൻ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടികാഴ്ച നടത്തും. വിരുന്നിന് ശേഷം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നേരെ മുംബൈയിലേക്ക്. വിമാനത്താവളത്തിൽ നിന്ന് ഒരു കിലോ മീറ്ററോളം ദൂരം തുറന്ന ബസിൽ കിരീടവുമായി വിക്ടറി മാർച്ച്. ശക്തമായ സുരക്ഷിയിലാകുമിത്.വാങ്കഡെ സ്റ്റേഡിയത്തിലാകും ടീം വരിക. സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണച്ചടങ്ങില്‍ രോഹിത് ലോകകപ്പ് കിരീടം ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്ക് കൈമാറും.
Air India’s special flight lands in Barbados to bring India’s #T20WorldCup winning team home @tapasjournalist pic.twitter.com/AGcJzaj4OK
— DD News (@DDNewslive) July 3, 2024
“>