പപ്പായ ജ്യൂസ്, പൈനാപ്പിൾ ജ്യൂസ്, മാമ്പഴ ജ്യൂസ്, ആപ്പിൾ അങ്ങനെ ജ്യൂസുകൾ പലവിധത്തിലാണ്. എന്നാൽ അധികമാരും പരീക്ഷിക്കാത്ത ജ്യൂസുകളിലൊന്നായിരിക്കും കിവി ജ്യൂസ്. താരതമ്യേന മറ്റ് ഫലവർഗങ്ങളെക്കാൾ വില കൂടുതലായതിനാൽ കിവിയെ നാം അധികം ഗൗനിക്കാറില്ല. എന്നാൽ ഗുണത്തിന്റെ കാര്യത്തിൽ വിലപോലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഫലവർഗമാണിത്. പൈനാപ്പിൾ, പപ്പായ തുടങ്ങിയ ജ്യൂസുകൾ കുടിച്ചു മടുത്തവർക്ക് ഒരു മാറ്റത്തിനായി കിവി ജ്യൂസ് പരീക്ഷിക്കാം..
ചേരുവകൾ
കിവി- 3 എണ്ണം ( വലുത്)
പഞ്ചസാര- 2 ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കസ്‌കസ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കിവിയുടെ തോൽ കളഞ്ഞ് പൾപ്പ് മുഴുവനായും എടുക്കുക. ഇതിലേക്ക് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് കസ്‌കസ് ഇടാം. ഐസ് ക്യൂബ് ഇട്ട് കുടിക്കാൻ താത്പര്യമുള്ളവർക്ക് വേണമെങ്കിൽ ഇതും ഇട്ട് കുടിക്കാം. ചർമ്മ സംരക്ഷണത്തിനും ഊർജ്ജം നിലനിർത്തുന്നതിനും അത്യുത്തമമാണ് കിവി ജ്യൂസ്.















