മുംബൈ: രാജ്യത്തെയൊന്നാകെ ആവേശ കൊടുമുടി കയറ്റി ടീം ഇന്ത്യയുടെ വിക്ടറി പരഡേിന് മുംബൈ വിമാനത്താവളത്തിൽ നിന്ന് തുടക്കം. ടീം വിമാനത്താവളത്തിന് പുറത്തെത്തിയതോടെ തെരുവീഥികളിൽ നീല സാഗരം ആവേശത്തിന്റെ അലയൊലികൾ തീർത്തു. എങ്ങും വന്തേമാതാരം മുഴങ്ങി, രോഹിത്തിനും കോലിക്കും ദ്രാവിഡിനും ജയ്വിളിച്ച ആരാധകർ ഏവർക്കും കിരീടം ഇന്ത്യയിലെത്തിച്ചതിന് നന്ദി പറഞ്ഞു.
ആർപ്പുവിളിയോടെ നൃത്തംവച്ചാണ് അവർ അവിസ്മരണീയ നിമിഷങ്ങൾ ആഘോഷമാക്കിയത്. രാജ്യത്തിനും താരങ്ങൾക്കും ഒരിക്കലും വിസ്മരിക്കാനാകാത്ത ഓർമ്മകളാണ് മുംബൈയിലെ വരവേൽപ്പിൽ പിറന്നത്. നരിമാൻ പോയിന്റിൽ നിന്ന് തുടങ്ങിയ ഓപ്പൺ ബസിലെ വിക്ടറി പരേഡ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാനിക്കുന്നത്. രണ്ടു കിലോമീറ്ററോളം ദൂരത്തിൽ റോഡ് നിറഞ്ഞ് ആരാധകർ അണിനിരന്നിട്ടുണ്ട്.
#WATCH | Mumbai: A massive sea of people covers every inch of Marine Drive as fans cheer on and await Team India’s arrival.
The team will have a victory parade shortly, to celebrate their #T20WorldCup2024 victory. pic.twitter.com/oibKAzzhZc
— ANI (@ANI) July 4, 2024
ALERT 🚨 #VictoryParade
Team India leaves from Mumbai airport. They will have their victory parade in the city,
#IndianCricketTeam pic.twitter.com/mKV5xxFMrE
— WORLD CUP FOLLOWER (@BiggBosstwts) July 4, 2024
टीम इंडिया को करीब से देखने के लिए पेड़ पर चढ़ गया शख़्स, देखिए वीडियो#Shankhnaad #T20WorldCup #IndianCricketTeam #VictoryParade | @chitraaum pic.twitter.com/9zENHdKjV9
— AajTak (@aajtak) July 4, 2024
മുംബൈയിലെ മറൈൻ ഡ്രൈവിൽ പുഴിവാരിയെറിഞ്ഞാൽ താഴെ വീഴാത്തവിധം ആരാധക കൂട്ടമായിരുന്നു തമ്പടിച്ചിരുന്നത്. ആരാധകർക്ക് നേരെ കൈവീശി കാട്ടിയും ആർപ്പുവിളിച്ചും നൃത്തം ചെയ്തും ട്രോഫി ഉയർത്തിയും ത്രിവർണ പതാക വീശിയും താരങ്ങളും ആഘോഷത്തിന് കൊഴുപ്പേകി. രസം കാെല്ലിയായി മഴയെത്തിയെങ്കിലും ടീം ഇന്ത്യയുടെയും ആരാധകരുടെയും ആവേശത്തെ തണുപ്പിക്കാനായില്ല.
പ്രഥമ ടി20 കിരീടത്തിന് ശേഷം രണ്ടാം തവണയാണ് ലോക കിരീടം ടീം ഇന്ത്യ രാജ്യത്ത് എത്തിക്കുന്നത്.
#WATCH | Cricket fever grips Mumbai as fans cheer on for Team India. The team will have a victory parade here in the city to celebrate their #T20WorldCup2024 victory. pic.twitter.com/4XHiEdoXZW
— ANI (@ANI) July 4, 2024
Cricket truly is a religion in our country. 🇮🇳🇮🇳
This is the madness for cricket in our country. ❤️❤️❤️❤️#VictoryParade #IndianCricketTeam pic.twitter.com/fgj6Vhgi7o
— The Analyzer (News Updates🗞️) (@Indian_Analyzer) July 4, 2024