മുംബൈ: തുടങ്ങാൻ ഏറെ വൈകി, രസം കൊല്ലിയായി മഴയെത്തി.. എന്നിട്ടും മണിക്കൂറുകൾ കാത്തിരുന്നു ഇന്ത്യൻ ടീമിന് ആരാധകർ നൽകിയത് ആവേശ വരവേൽപ്പ്. മുംബൈ വിമാനത്താവളത്തിന് സമീപം നരിമാൻ പോയിന്റിൽ നിന്ന് തുടങ്ങിയ വിക്ടറി പരേഡിന് അകമ്പടിയായി അണിനിരന്നത് പതിനായിരത്തിലേറെ ആരാധകരാണ്. മാറൈൻ ഡ്രൈവും മറ്റു റോഡുകളും ആരാധകരെ കൊണ്ടു തിങ്ങിനിറഞ്ഞു.
ആരാധക ആവേശം താരങ്ങളിലേക്കും കത്തിപ്പടർന്നതോടെ അവരും കിരീടം ഉയർത്തിയും ദേശീയപതാക വീശി ആർപ്പുവിളിച്ചും ആഘോഷം ഏറ്റുപിടിച്ച് ആവേശത്തിൽ ഇഴുകിചേർന്നു. ഇതിനിടെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയവും നിറഞ്ഞു കവിഞ്ഞു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി.
ALERT 🚨
You are watching the Biggest Fan Base Craze in Cricket History 🏏🇮🇳
Rohit Sharma and Virat Kohli Lifting the ICC T20 World Cup 2024🏆together for first time in front of Craziest Cricket Fans 👏🏻#VictoryParade #IndianCricketTeam pic.twitter.com/LJL3iz8eTN
— Richard Kettleborough (@RichKettle07) July 4, 2024
















