മുംബൈ: രാജ്യത്തിന്റെ ആവേശങ്ങളുടെ തലസ്ഥാനമായി മുംബൈയും വാങ്കഡെയും. ഒരു ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പ്രതീതി സമ്മാനിച്ച വാങ്കെഡെയിൽ ടീം ഇന്ത്യക്ക് നൽകിയത് സമാനതകളില്ലാത്ത വരവേൽപ്പ്. ദേശീയ ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ആദ്യമായ കാണികളെ അഭിസംബോധന ചെയ്യാനെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ വലിയ കരഘോഷത്തോടെയും ആർപ്പു വിളിയോടെയുമാണ് ആരാധകർ വരവേറ്റത്. കിരീടം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാരു പ്രത്യേക ടീമായിരുന്നു. അവരെ നയിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായിരുന്നു.
മുംബൈ ഒരിക്കലും നിരാശപ്പെടുത്തില്ല. വലിയ സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങൾ ആരാധകരോട് നന്ദി പറയുന്നു. ഞാൻ വളരെ സന്തോഷത്തിലും ആശ്വാസത്തിലുമാണ്. ബുമ്രയെ പ്രശംസിക്കാനും രോഹിത് മറന്നില്ല. അവസാന ഓവറിൽ ബൗൾ ചെയ്യാനെത്തിയ ബുമ്രയെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Rohit Sharma’s KGF pic.twitter.com/UOmPy6FVZd
— Jon | Michael | Tyrion (@tyrion_jon) July 4, 2024
ഹാർദിക്കിന് വേണ്ടിയ ആരാധകർ ആർപ്പുവിളിച്ചു. ബുമ്രയെ ദേശീയ നിധി എന്ന് വിളിച്ചാണ് വിരാട് കോലി വിശേഷിപ്പിച്ചത്. 15 വർഷമായി രോഹിത്തിനൊപ്പം കളിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇത്രയും വൈകാരികമായി കാണുന്നത് ആദ്യമാണെന്നും രോഹിത്തും താനും കരയുന്നുണ്ടായിരുന്നുവെന്നും കോലി പറഞ്ഞു. ബുമ്ര എന്നൊരാൾ കാലഘട്ടത്തിൽ ഒരിക്കലെ സംഭവിക്കൂയെന്നും അദ്ദേഹം പറഞ്ഞു. ആനന്ദ നൃത്തം ചവിട്ടിയാണ് രോഹിത്തും സംഘവും ആഘോഷത്തിന്റെ മാറ്റുക്കൂട്ടിയത്. സഞ്ജുവും പന്തും കുൽദീപും ജഡേജയും അടക്കമുള്ള താരങ്ങളും ആഘോഷം കാെഴുപ്പിച്ചു.
Nothing beats watching them dance together 🥹🥳🕺💙#MumbaiMeriJaan #MumbaiIndians pic.twitter.com/FOsEhaFpmv
— Mumbai Indians (@mipaltan) July 4, 2024
the way rohit and virat started dancing and everyone joined 😭🧿 pic.twitter.com/aNurjjkMgG
— vrutti (@KoiJaaneNa) July 4, 2024