വർഷങ്ങളായി സിനിമയിൽ സജീവമാണ് പ്രഭാസ്. അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും അദ്ദേഹത്തിന് ആരാധകരുണ്ട്. ‘കൽക്കി 2898 എഡി’ എന്ന സിനിമ കാണാൻ ജപ്പാനിൽ നിന്ന് പോലും ആരാധകർ ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. പ്രഭാസിന്റെ ആരാധകവൃന്ദം എത്ര വലുതാണ് എന്നതിന്റെ തെളിവാണിത്. നിലവിൽ ഈ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
ജപ്പാനിൽ നിന്ന് മൂന്ന് യുവതികളാണ് ഹൈദരാബാദിൽ എത്തിയിരിക്കുന്നത്. ഇവർ തിയേറ്ററിന് മുന്നിൽ കൽക്കി പോസ്റ്ററും പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത് . സിനിമ കണ്ട ശേഷം മാദ്ധ്യമങ്ങളോട് ഇവർ സന്തോഷവും പങ്ക് വച്ചു. അതിനു ശേഷമാണ് മൂവരും ജപ്പാനിലേക്ക് മടങ്ങിയത് .
‘ ജപ്പാനിൽ പ്രഭാസിന് ആരാധകരുള്ളതിന് ഒരു കാരണമുണ്ട്. നേരത്തെ ‘ബാഹുബലി’, ‘ബാഹുബലി 2’ എന്നീ സിനിമകൾ ജാപ്പനീസ് ഭാഷയിലേക്ക് ഡബ്ബ് ചെയ്തിരുന്നു. അവിടെ ഈ സിനിമകൾ കണ്ടവർ പ്രഭാസിന്റെ വലിയ ആരാധകരാണ്. ഈ കാരണത്താലാണ് പ്രഭാസിന്റെ സിനിമ കാണാൻ അവിടെ നിന്ന് ഇന്ത്യയിലെത്തിയത്. ‘ എന്നാണ് ഇവർ പറയുന്നത് . നേരത്തെ ജൂനിയർ എൻടിആറിന്റെ ജന്മദിനം ആഘോഷിക്കുന്ന ജപ്പാന്റെ വീഡിയോ വൈറലായിരുന്നു. ‘ആർആർആർ’ എന്ന സിനിമ കണ്ട് ആരാധകരായിരുന്നു.















