പാരിസ് ഒളിമ്പിക്‌സിനുള്ള അത്‌ലറ്റിക്‌സ് സംഘത്തിൽ 7 മലയാളികൾ. ട്രിപ്പിൾ ജമ്പ്, റിലേ, ഹോക്കി, ബാഡ്മിന്റൺ വിഭാഗങ്ങളിലാണ് മലയാളി താരങ്ങൾ മത്സരിക്കുക. അത്‌ലറ്റിക്‌സ് ഫെഡറേഷൻ പ്രഖ്യാപിച്ച 28 അംഗ സംഘത്തിൽ ഒരു മലയാളി വനിതാ താരം പോലും ഇടം നേടിയിട്ടില്ല. ടോക്കിയോ ഒളിമ്പിക്‌സിലും ഇന്ത്യൻ സംഘത്തിൽ വനിതാ താരങ്ങൾ ഉണ്ടായിരുന്നില്ല.
അബ്ദുള്ള അബൂബക്കർ(ട്രിപ്പിൾ ജമ്പ്), വൈ മുഹമ്മദ് അനസ്, വി മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്(4*400 മീറ്റർ റിലേ), മിജോ ചാക്കോ കുര്യൻ (4*400 മീറ്റർ റിലേ, 4*400 മീറ്റർ മിക്‌സഡ് റിലേ), പി ആർ ശ്രീജേഷ് (ഹോക്കി), എച്ച് എസ് പ്രണോയ് (ബാഡ്മിന്റൺ ) എന്നിവരാണ് ഇന്ത്യൻ സംഘത്തിലുള്ള മലയാളി താരങ്ങൾ.
നേരിട്ട് യോഗ്യത ഉറപ്പിച്ചവരും റാങ്കിംഗിൽ മുന്നിലെത്തിയവരുമാണ് 28 അംഗ സംഘത്തിൽ . 11 വനിതാ താരങ്ങളുമുണ്ട്. ജൂലൈ 23നാണ് പാരിസ് ഒളിമ്പിക്‌സിന് തിരിതെളിയുക.















