ടി20 ലോകകപ്പ് വിജയാഘോഷങ്ങളുടെ അലയാെലികൾ ഇനിയും അടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ വിക്ടറി മാർച്ചും താരങ്ങളുടെ ഡാൻസും അടക്കമുള്ളവ ഇപ്പോഴും ട്രെൻഡിംഗാണ്. ഇതിനിടെ വിജയാഘോഷത്തിലെ ചില സുവർണ നിമിഷങ്ങൾ മലയാളി താരം സഞ്ജു സാംസണും പങ്കുവച്ചു. ഇൻസ്റ്റഗ്രാമിലാണ് സഞ്ജു ചിത്രങ്ങൾ ഷെയർ ചെയ്തത്. പശ്ചാത്തലത്തിൽ ആവേശം സിനിമയിലെ ആഘോഷ പാട്ടുമുണ്ട്.
‘ആജീവനാന്ത കാലത്തേക്കുള്ള ഓർമകൾ. നന്ദി മുംബൈ നന്ദി ഇന്ത്യ”— എന്നാണ് സഞ്ജു സാസൺ ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ ബേസിൽ ജോസഫ് അടക്കമുള്ള സെലിബ്രറ്റികളും കമൻ്റുകളുമായെത്തി.
മുംബൈയിൽ ടീം ഇന്ത്യക്ക് സമാനതകളില്ലാത്ത വരവേൽപ്പാണ് ആരാധകർ നൽകിയത്. പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കാനായില്ലെങ്കിലും സഞ്ജുവിന്റെ ഇന്ത്യൻ സ്ക്വാഡിലെ സാന്നിദ്ധ്യം മലയാളികൾക്കും ആവേശമായി. ഇനി സഞ്ജു അടക്കമുള്ളവർ സിംബാബ്‌വേയിലേക്ക് തിരിക്കും.ചിലപ്പോൾ ഇതിന് മുൻപ് താരം കേരളത്തിലെത്താനും സാദ്ധ്യതയുണ്ട്.

View this post on Instagram
“>















