ന്യൂഡൽഹി: ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ വളരെ വൈകാരിക പ്രതികരണം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. മത്സര ശേഷം പിച്ചിലെ മണ്ണ് രോഹിത് ശർമ്മ രുചിച്ചിരുന്നു. ഇതിന്റെ വീഡിയോയും വളരെ പെട്ടെന്ന് വൈറലായി.
ടീമംഗങ്ങൾക്കൊപ്പം ആഘോഷം തുടങ്ങുന്നതിന് മുൻപായിരുന്നു ക്യാപ്റ്റന്റെ പ്രതികരണം. ഈ വൈകാരിക പ്രതികരണം എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രോഹിത് ശർമ്മയോട് ചോദിച്ചു. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്‌ക്കിടെയുള്ള സൗഹൃദ സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഒരു ചെറു പുഞ്ചിരിയോടെയാണ് രോഹിത് ഇതിന് മറുപടി നൽകിയത്. ‘ഞങ്ങൾ കളിച്ചതും ജയിച്ചതും ആ പിച്ചിലായിരുന്നു. നേട്ടത്തിന് വേണ്ടി ഒരുപാട് ഞങ്ങൾ കാത്തിരുന്നു. പല വേദികളിലും കപ്പിനും ചുണ്ടിനുമിടയിൽ പരാജയം രുചിച്ചു. ആ ദിവസം ആ പിച്ചിൽ എന്തൊക്കെ സംഭവിച്ചുവോ അതൊക്ക പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു”. —- രോഹിത് പറഞ്ഞു.