തരുൺമൂർത്തി-മോഹൻലാൽ ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കായത് രണ്ടുദിവസം മുൻപായിരുന്നു. മോഹൻലാൽ സെറ്റിൽ നിന്ന് യാത്ര പറയുന്നതിന്റെ ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വൈകാരികമായാണ് അദ്ദേഹം ഇതിൽ സംസാരിക്കുന്നത്. നിർമ്മാതാക്കളായ രജപുത്ര വിഷ്വൽ മീഡിയ പുറത്തുവിട്ട വീഡിയോ ഇതിനിടെ ട്രെൻഡിംഗായി.
47 വർഷമായി അഭിനയിക്കുകയാണെങ്കിലും ഈ സിനിമയും ആദ്യ സിനിമ പോലെയാണ്. ഒരുപാട് സിനിമകൾ ചെയ്യുമ്പോൾ ചില സിനിമകളോട് തോന്നുന്നൊരു സ്നേഹം ഈ സിനിമയോട് തോന്നുണ്ട്. പോകുമ്പോൾ ഒരു ചെറിയ സങ്കടമുണ്ട്. ഈ സങ്കടത്തോടെ ഞാൻ പോകുന്നു.
പെട്ടെന്ന് തിരിച്ചുവരാമെന്നും മോഹൻലാൽ പറഞ്ഞു. എൽ 360 എന്ന് താത്കാലിമായി പേരിട്ടിരിക്കുന്ന ചിത്രം രഞ്ജിത്താണ് നിർമിക്കുന്നത്. കെ.ആർ സുനിലിന്റേതാണ് തിരക്കഥ. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വീഡിയോയിൽ സംവിധായകൻ തരുൺ മൂർത്തിയും നിർമാതാവ് രഞ്ജിത്തും സംസാരിക്കുന്നുണ്ട്.