മലപ്പുറം; കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയുർവേദ ചികിത്സക്കായി കോട്ടയ്‌ക്കലിൽ. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ ഖാർഗെയെ സ്വീകരിച്ചു. കെ.സി വേണുഗോപാൽ എംപി ഉൾപടെ ഉള്ളവർ ഖാർഗെയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാൽ, കോൺഗ്രസ് നേതാക്കളായ എം.കെ രാഘവൻ എംപി, എ.പി അനിൽകുമാർ എംഎൽഎ, ഡിസിസി അധ്യക്ഷൻമാരായ വി.എസ് ജോയ്, കെ പ്രവീൺകുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് രാത്രി 10 മണിയോയൊണ് കോട്ടയ്‌ക്കൽ ആര്യവൈദ്യ ശാലയിലെത്തിയത്.
14 ദിവസത്തെ ആയുർവേദ ചികിത്സയാണ് അദ്ദേഹത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുളത്. ചികിത്സ ഇന്ന് മുതൽ ആരംഭിക്കും. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.