മൈസൂരു: മുഖ്യമന്ത്രിക്കസേരയിൽ കണ്ണു നട്ടവരാണ് “മുഡ ഭൂമി അഴിമതി” പുറത്തുകൊണ്ടുവന്നതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പരോക്ഷമായി പരാമർശിച്ച് ഇരുമ്പ് ഉരുക്ക് – ഘനവ്യവസായ മന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.
“ഇത്രയും കാലം പുറത്തുവരാതിരുന്ന അഴിമതി ഇപ്പോൾ ഉയർന്നുവരുന്നത് എന്തുകൊണ്ട്? മുഖ്യമന്ത്രിയുടെ കസേരക്കുള്ള മത്സരമാണ് ഇതിനു പിന്നിൽ.” അദ്ദേഹം ആരോപിച്ചു.
‘മുഡയിൽ നിന്ന് 62 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭൂമി നഷ്ടപ്പെട്ട് നിസ്സഹായരായ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സൗകര്യമൊരുക്കട്ടെ. സിദ്ധരാമയ്യയുടെ ഭാര്യക്ക് എങ്ങനെ ഭൂമി ലഭിച്ചുവെന്ന് എനിക്കറിയാം. ശരിയായ സമയത്ത് ഞാൻ അത് വെളിപ്പെടുത്തും, ”അദ്ദേഹം പറഞ്ഞു.
ഇതും വായിക്കുക
വികസനത്തിന്റെ പേരിൽ കർണാടകയിലുടനീളം ലക്ഷക്കണക്കിന് കർഷകരുടെ ഭൂമി ഏറ്റെടുത്തു. ആ കർഷകർ ഭൂരഹിതരും തൊഴിലില്ലാത്തവരുമായി മാറിയിരിക്കുന്നു. കർഷകരുടെ ഭൂമിക്ക് എന്ത് നിരക്കാണ് നിങ്ങൾ നിശ്ചയിക്കുന്നത്? കർഷകർക്ക് സ്വന്തം ഭൂമി നഷ്‌ടപ്പെടുമ്പോൾ, നിങ്ങൾ(സിദ്ധരാമയ്യ) ഭാര്യക്ക് കോടികളുടെ നഷ്ടപരിഹാരം തേടുന്നു. MUDA-ൽ നിന്ന് നിങ്ങൾക്ക് ഇതിനകം 14 പ്രധാന റെസിഡൻഷ്യൽ സൈറ്റുകൾ ലഭിച്ചു. മാത്രമല്ല, നിങ്ങൾ നിങ്ങളുടെ ഭാര്യയുടെ പണമാണോ ചോദിക്കുന്നത്? അത് എത്രത്തോളം യുക്തിസഹമാണ്?” കുമാരസ്വാമി ചോദിച്ചു.
” മുഖ്യമന്ത്രിയുടെ ഭാര്യക്ക് എങ്ങനെയാണ് ആ സ്ഥലം കിട്ടിയതെന്നും എനിക്കറിയാ എന്ന് എടുത്ത് പറഞ്ഞ കുമാരസ്വാമി 62 കോടി രൂപ. നഷ്ടപരിഹാരം ചോദിക്കുന്ന മുഖ്യമന്ത്രി, ഭൂമി നഷ്ടപ്പെട്ട് തെരുവിൽ നിൽക്കുന്ന കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.
ഇതും വായിക്കുക
കർണാടകയിൽ സിദ്ധരാമയ്യക്ക് പകരം നിലവിലെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുകയാണ്. അതിനിടെയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ)ക്രമം വിട്ട് സ്ഥലം അനുവദിച്ചു എന്ന വിവരം പുറത്തു വരുന്നത്. ഇതുൾപ്പെടെയുള്ള മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണത്തിൽ ഏതാണ്ട് 4000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് കണക്കാക്കുന്നത്.
മുഡ ഭൂമി കുംഭകോണത്തിൽ കർണാടകം രാഷ്‌ട്രീയം തിളച്ചു മറിയുമ്പോഴാണ് ഈ അഴിമതി പുറത്ത് വന്നതിനു പിന്നിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണെന്നുള്ള എച്ച് ഡി കുമാരസ്വാമിയുടെ പ്രസ്‍താവന.















