തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്ന് വൃദ്ധ മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുളത്തൂർ സ്വദേശി ഗിരിജ കുമാരിയാണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു മരണം.
ഇസിജിയിൽ വേരിയേഷൻ കണ്ടതിനെ തുടർന്ന് ഡോക്ടർ രക്തം പരിശോധിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ സാമ്പിൾ എടുക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നേഴ്സുമാർ തയ്യാറായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. ആശുപത്രിയിലെ എസിആർ ലാബിനെതിരെയാണ് ആരോപണം ഉയരുന്നത്.
പടികൾ കയറിവന്ന് സാമ്പിൾ എടുക്കാൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞതായി മരിച്ച ഗിരിജയുടെ മകൻ പ്രതികരിച്ചു. രാത്രി ഡോക്ടർ വീണ്ടും വന്ന് നിർബന്ധിച്ചപ്പോഴാണ് രക്ത സാമ്പിൾ എടുത്തതെന്നും മകൻ പറഞ്ഞു.















