ജില്ലാ അദ്ധ്യക്ഷനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് ബിജെപി; തൃശൂരിൽ മാർച്ചിനിടെ സംഘർഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജില്ലാ അദ്ധ്യക്ഷനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് ബിജെപി; തൃശൂരിൽ മാർച്ചിനിടെ സംഘർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 04:38 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷ് കുമാറിനെതിരായ കള്ളക്കേസിൽ ബിജെപി ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഡിഐജി ഓഫീസിന് മുന്നിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേട് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ അദ്ധ്യക്ഷനെ കാപ്പ ചുമത്തി നാടുകടത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉൾപ്പെടെ ഉണ്ടാകുന്നു എന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

സ്ത്രീകൾ ഉൾപ്പെടെ 1000-ലധികം പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. തെക്കേ ഗോപുര നടയിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ഹൈ റോഡിലേക്ക് എത്തുകയായിരുന്നു. കെ കെ അനീഷ് കുമാറിനെതിരെ സിആർപിസി 107-ാം വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ഈസ്റ്റ് പൊലീസാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് മുമ്പായി റിപ്പോർട്ട് സമർപ്പിച്ചത്. ക്രമസമാധന പ്രശ്‌നം ഉണ്ടാക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ള കുറ്റവാളികൾക്ക് നേരെ ചുമത്തുന്ന വകുപ്പാണിത്. രാഷ്‌ട്രീയ പ്രവർത്തകർക്കെതിരെ ഈ വകുപ്പ് ചുമത്താറില്ല. തൃശൂരിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ജില്ലാ അദ്ധ്യക്ഷനെതിരെ ഈ വകുപ്പ് ചുമത്തിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

തേക്കിൻകാട് മൈതാനത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ അദ്ധ്യക്ഷനെതിരെ 107-ാം വകുപ്പ് ചുമത്തിയത്. തൃശൂരിലെ ബിജെപിയുടെ വിജയം സർക്കാരിനെയും സിപിഎമ്മിനെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ജില്ലാ അദ്ധ്യക്ഷനെ ജയിലിലടക്കാനുള്ള ശ്രമം നടക്കുന്നതെന്നാണ് വിമർശനം.

Tags: CPMKK Aneesh KumarBJP TrissurUAPA Case
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies