ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവക്കാറുണ്ട്. അടുത്തിടെ കൊല്ലം സുധിയുടെ ഓർമയിൽ ജീവിക്കുന്ന ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ അവസാന നിമിഷത്തെ മണം ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി മാറ്റി നൽകിയിരുന്നു. ഇതിൽ ലക്ഷ്മി നക്ഷത്രയെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു.
ലക്ഷ്മി നക്ഷത്ര പങ്കിട്ട മറ്റൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ഗ്യാരേജിലേക്ക് പുതിയൊരു വാഹനം കൂടി എത്തിയെന്നാണ് താരം പ്രേക്ഷകരെ അറിയിച്ചത്. കറുപ്പ് നിറത്തിലെ മഹീന്ദ്ര ഥാറാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്. കാറിന്റെ മുന്നിൽ നിൽക്കുന്നതും ഷോറൂമിൽ നിന്നും കാർ ഇറക്കുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ അവതാരക പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് ബിഎംഡബ്ല്യു 3 സീരീസും ലക്ഷ്മി സ്വന്തമാക്കിയിരുന്നു.
പുതിയ വാഹനം സ്വന്തമാക്കിയ ലക്ഷ്മിക്ക് ആശംസകൾ അറിയിച്ചും വിമർശിച്ചും നിരവധി പേർ പോസ്റ്റിൽ കമന്റിടുന്നുണ്ട്. കൊല്ലം സുധിയുടെ പേരിൽ ചെയ്ത വീഡിയോകളിൽ നിന്നും ലഭിച്ച പ്രതിഫലമാണ് ഈ വീഡിയോ എടുക്കാൻ ഉപയോഗിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ പരിഹാസം. അദ്ദേഹത്തിന്റെ മരണ ശേഷം ലക്ഷ്മിയുടെ വീഡിയോയിലൂടെയാണ് സുധിയുടെ കുടുംബത്തെക്കുറിച്ച് പ്രേക്ഷകർ കൂടുതലായും അറിയുന്നത്. എന്നാൽ, ലക്ഷ്മി എല്ലാ മാസവും കുടുംബത്തിന്റെ ചെലവിനായി ഒരു വിഹിതം നൽകാറുണ്ടെന്ന് സുധിയുടെ ഭാര്യ രേണു തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.
View this post on Instagram
മതിയെടി മരിച്ച ആളുടെ ചോര ഊറ്റിക്കുടിച്ചത്, അത്തറിന്റെ വീഡിയോ മാത്രം മതി ഈ ഒരു വണ്ടിയെടുക്കാൻ, സിസി അടവാകുമ്പോൾ വീണ്ടും സുധിയെ ഓർക്കും, അടുത്ത വണ്ടി എടുക്കാനാകുമ്പോൾ വീണ്ടും വരും എന്റെ സുധിയേട്ടൻ എന്നും പറഞ്ഞ്, സുധി ചേട്ടനെ വെച്ച് മാർക്കറ്റ് ഉണ്ടാക്കി മേടിച്ച വണ്ടി, എല്ലാം സുധി ചേട്ടന്റെ അനുഗ്രഹം എന്നിങ്ങനെയുള്ള വിമർശനങ്ങളും വീഡിയോക്ക് താഴെ കമന്റായി വരുന്നുണ്ട്.















