വനിതാ ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹർമൻ പ്രീത് കൗർ ക്യാപ്റ്റനാകുന്ന ടീമിൽ രണ്ട് മലയാളി താരങ്ങളും ഇടം പിടിച്ചു. ആശാ ശോഭനയും സജന സജീവനുമാണ് ഏഷ്യാ കപ്പിൽ ഇടം പിടിച്ച മലയാളികൾ. ബംഗ്ലാദേശിനെതിരായ
ടി20 പരമ്പരയിലൂടെയാണ് ഇരുവരും രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.
ജൂലൈ 19-നാണ് ഏഷ്യാ കപ്പിന് തുടക്കമാകുക. ശ്രീലങ്കയാണ് വേദി. 19ന് പാകിസ്താനെതിരായാണ് ഇന്ത്യൻ വനിതകളുടെ ആദ്യ മത്സരം.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ്മ, ദീപ്തി ശർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ഛേത്രി, പൂജ വസ്ത്രകർ, അരുന്ധതി റെഡ്ഡി , രേണുക സിംഗ് ഠാക്കൂർ , ദയാലൻ ഹേമലത , ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.