സ്റ്റൈൽ മന്നൻ രജനികാന്തിനോടൊപ്പമുള്ള രസകരമായ ചിത്രം പങ്കുവച്ച് തെലുങ്ക് നടൻ മോഹൻ ബാബു. വിമാനത്തിനുള്ളിൽ അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുന്ന ചിത്രമാണ് മോഹൻ ബാബു പങ്കുവച്ചത്. എക്സിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. പതിറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദ ബന്ധമാണിതെന്ന് മോഹൻ ബാബു എക്സിൽ കുറിച്ചു.

മോഹൻ ബാബുവിന്റെ കയ്യിട്ടുകൊണ്ട് രജനികാന്ത് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും സെൽഫി എടുക്കുന്നുതുമൊക്കെയാണ് ചിത്രങ്ങളിലുള്ളത്. അന്നും ഇന്നും എന്നും സൗഹൃദമാണ് ജീവിതമെന്ന് കുറിച്ചുകൊണ്ടാണ് മോഹൻ ബാബു ചിത്രം പങ്കുവച്ചത്. താരത്തിന്റെ മകൾ മഞ്ജു ലക്ഷ്മിയാണ് ചിത്രങ്ങളെടുത്തത്.
అప్పుడు ఇప్పుడు ఎప్పుడైనా స్నేహమేరా జీవితం…@rajinikanth pic.twitter.com/rG5izlETSe
— Mohan Babu M (@themohanbabu) July 5, 2024
ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 48 വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് മോഹൻ ബാബുവും രജനികാന്തും. ധർമയുദ്ധം, പെഡ്ഡരായുഡു, അണ്ണൈ ഒരു ആലയം തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റേതായി വരാനിരിക്കുന്ന ചിത്രം. മുകേഷ് കുമാർ സിംഗിന്റെ കണ്ണപ്പയിലാണ് മോഹൻ ബാബു നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.















