ആധാർ കാർഡിലെ ചിത്രങ്ങൾ ഓരോരുത്തരും ഒന്ന് നെറ്റി ചുളിച്ചാകും നോക്കുക. തിരിച്ചറിയലിന് വേണ്ടി മാത്രം പകർത്തുന്ന ചിത്രങ്ങൾക്ക് വലിയ ഭംഗി വേണമെന്ന് നിർബന്ധം പിടിക്കാനും സാധിക്കില്ല. എന്നാൽക്കൂടി തിരിച്ചറിയുന്ന വിധത്തിൽ ഒരു ഫോട്ടോ എടുത്തൂടെ എന്ന് ചിലരെങ്കിലും കാർഡ് കണ്ടിട്ട് ചോദിച്ചിട്ടുണ്ടാകും. പറഞ്ഞുവരുന്നത് ഒരു ആധാർ കാർഡ് ഫോട്ടോ ഷൂട്ടിനെക്കുറിച്ചാണ്.
ആധാറിന് കാർഡിന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു പെൺകുഞ്ഞ് ഉദ്യോഗസ്ഥന് മുന്നിൽ നിരവധി പോസുകൾ നൽകിയത്. കവിളുകളിൽ കൈവച്ചും, ഡാൻസ് കളിച്ചും നിമിഷ നേരത്തിനുള്ള ഒരപിടി പോസുകൾ. നേരെയുള്ള ചിത്രം ലഭിക്കാൻ ഉദ്യോഗസ്ഥന് ഏറെ കഷ്ടപ്പെടേണ്ടിവന്നു. ഗുൻഗൂൺ എന്നാണ് കുട്ടിയുടെ വിളി പേരെന്നാണ് സൂചന. നൈഷ എന്നാണ് ഔദ്യോഗിക പേരെന്നും വിവരമുണ്ട്. എന്നാൽ എവിടെ നിന്നുള്ളതാണ് ഈ വീഡിയോ എന്ന് വ്യക്തമല്ല.
പിതാവും മകളെ നേരെനിർത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും ഫലം വിജയിച്ചില്ല. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആരാധക ശ്രദ്ധയാകർഷിക്കുന്നത്. അമ്മയാണ് ഈ കുസൃതി നിറഞ്ഞ വീഡിയോ റെക്കോർഡ‍് ചെയ്തത്. ഇത് പിന്നീട് ഇൻസ്റ്റഗ്രാമിൽ പങ്കിടുകയായിരുന്നു. ഇതുവരെ വീഡിയോക്ക് 17 മില്യൺ കാഴ്ചക്കാരെയാണ് ലഭിച്ചത്.
View this post on Instagram
“>
View this post on Instagram