അമരാവതി സെൻട്രൽ ജയിലിനുള്ളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. രാവിലെ എട്ടരയോടെയാണ് സംഭവം. പൊട്ടിത്തെറിയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ആറ്, ഏഴ് ബ്ലോക്കുകൾ പിന്നിലായിട്ടായിരുന്നു സ്ഫോടനം. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ബോംബുണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കൾ എന്തെല്ലാമാണെന്ന് ശാസ്ത്രീയ പരിശോധനയ്‌ക്ക് ശേഷം വ്യക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.