മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്നാണ് 43 വയസ് തികഞ്ഞത്. നിരവധി ആഘോഷങ്ങൾ താരത്തിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ സോഷ്യൽ മീഡിയയുമായി കൃത്യമായി അകലം പാലിക്കുന്ന ധോണി വല്ലപ്പോഴും മാത്രമാണ് ഒരു പോസ്റ്റ് പങ്കുവയ്‌ക്കുന്നത്. ഏറ്റവും ഒടുവിൽ പങ്കുവച്ച പോസ്റ്റ് ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടത്തിന് ആശംസയറിച്ചായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയിൽ മുന്നിലുള്ള ധോണിയെക്കുറിച്ച് വാചാലനാവുകയാണ് മുൻ സഹതാരം ഗൗതം ഗംഭീർ.
സ്റ്റാർസ്പോർട്സ് പങ്കുവച്ച ജന്മദിന പോസ്റ്റിലാണ് ഗൗതം ഗംഭീർ ധോണിയെ പ്രശംസിച്ചത്. നിരവധി ക്യാപ്റ്റന്മാർ വരും പോകും. പക്ഷേ ധോണിയുടെ ഇന്ത്യൻ ടീമിലെ റെക്കോർഡിന് ഒപ്പമെത്തുക കഠിനമാണ്. നിങ്ങൾക്ക് ടെസ്റ്റിൽ ഒന്നാമതെത്താം. വിദേശത്ത് മത്സരങ്ങൾ ജയിക്കാം. പക്ഷേ ലോകപ്പുകൾ ജയിക്കുന്നതും ചാമ്പ്യൻസ് ട്രോഫി ജയിക്കുന്നതിനേക്കാളും വലിയ നേട്ടങ്ങളില്ല,ഞങ്ങൾ നിരവധി മനോഹര മുഹൂർത്തങ്ങളിൽ ഒരുമിച്ചുണ്ടായിരുന്നു —ഗംഭീർ പറഞ്ഞു.
Happy Birthday MS Dhoni, from the heart of cricket’s finest! ❤
Watch @GautamGambhir, @IrfanPathan, #DwaneBravo, #NasserHussain & other cricketing greats giants pay homage to #MSDhoni‘s unmatched skill, visionary leadership, and indelible impact on the sport as we celebrate… pic.twitter.com/Fju8sA36Hi
— Star Sports (@StarSportsIndia) July 6, 2024















