ആലപ്പുഴ: പൂച്ചാക്കലിൽ ദളിത് യുവതിക്ക് നേരെ സിപിഎം പ്രവർത്തകന്റെ ആക്രണം. പ്രദേശത്തെ സിപിഎം പ്രവർത്തകനായ ഷൈജുവാണ് മർദ്ദിച്ചത്. തൈക്കാട്ടുശേരി സ്വദേശിയായ 19കാരിയായ നിലാവിനെയാണ് നടുറോഡിൽ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിൽ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്.
യുവതിയുടെ ഇളയ സഹോദങ്ങളെ സിപിഎം പ്രവർത്തകനടക്കമുള്ള ആളുകൾ കഴിഞ്ഞ ദിവസം മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യുകയും സംഭവത്തിൽ യുവതി പൊലീസിന് പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ ഷൈജു യുവതിയെ റോഡിൽ വച്ച് മർദ്ദിക്കുകയായിരുന്നു.
എന്നാൽ സഹോദരങ്ങളെ മർദ്ദിച്ച പരാതിയിൽ പോലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു. തനിക്കെതിരെയുണ്ടായ ആക്രമണത്തിൽ രണ്ടാമതും പൊലീസിൽ പരാതി നൽകുമെന്നും യുവതി പറഞ്ഞു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.















