ഡെമോക്രാറ്റുകൾക്കിടയിൽ ഭിന്നത രൂക്ഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ബൈഡൻ വിട്ടുനിൽക്കണമെന്ന ആവശ്യം ശക്തമാകുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡെമോക്രാറ്റുകൾക്കിടയിൽ ഭിന്നത രൂക്ഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ബൈഡൻ വിട്ടുനിൽക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 08:19 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ:വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബൈഡന്റെ പ്രചാരണം തങ്ങൾക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ബൈഡൻ മാറി നിൽക്കണമെന്ന് മുതിർന്ന ഡെമോക്രാറ്റ് അംഗങ്ങൾ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അംഗങ്ങളുടെ അഭിപ്രായം അറിയുന്നതിന്റെ ഭാഗമായി ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ബൈഡനെതിരെ വിമർശനം ഉയർന്നത്.

ബൈഡന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, ഭൂരിപക്ഷം നേടാനുള്ള പാർട്ടിക്ക് സാധിക്കുമോ എന്ന ആശങ്കയും യോഗത്തിൽ ഉയർന്നു. അതേസമയം ബൈഡൻ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാട് ജെഫ്രീസ് വെളിപ്പെടുത്തിയില്ല. പാർട്ടി അംഗങ്ങൾക്കിടയിൽ ബൈഡന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള ഭിന്നത രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യഘട്ട സംവാദത്തിലുൾപ്പെടെ ട്രംപിന് മേൽക്കൈ നേടാനായതും വിമർശനത്തിന് കാരണമായി.

മാർക്ക് ടകാനോ, ആദം സ്മിത്ത്, ജിം ഹിംസ്, ജോ മോറെല്ലെ, ജെറി നാഡ്ലർ, സൂസൻ വൈൽഡ് തുടങ്ങിയ അംഗങ്ങൾ ബൈഡനെ എതിർത്തും, മാക്‌സിൻ വാട്ടേഴ്‌സ്, ബോബി സ്‌കോട്ട് തുടങ്ങിയ പ്രതിനിധികൾ ബൈഡനെ അനുകൂലിച്ചും രംഗത്തെത്തി. ബൈഡൻ പാർട്ടി നോമിനിയായി തുടരുന്നത് ഭൂരിപക്ഷം നേടാനുള്ള അവസരം നഷ്ടമാക്കുമെന്നാണ് എതിർക്കുന്നവരുടെ വാദം. ബൈഡന് പകരം കമലാ ഹാരിസിനെ സ്ഥാനത്തേക്ക് പിന്തുണയ്‌ക്കണമെന്ന് അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു.

പൊതുസേവന രംഗത്ത് ബൈഡന്റെ പ്രവർത്തനങ്ങളോട് ബഹുമതി ഉണ്ടെങ്കിലും മുന്നോട്ടേക്കുള്ള യാത്രയിൽ ഇത് എത്രത്തോളം സഹായകരമാകുമെന്ന ആശങ്കയാണ് പാർട്ടിക്കുള്ളിൽ പ്രധാനമായും ഉയർന്നത്. അടുത്തിടെ നടത്തിയ സംവാദങ്ങളിലെ പരാമർശങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഇത് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ തനിക്ക് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടെന്നാണ് ബൈഡന്റെ വാദം. മാദ്ധ്യമങ്ങൾ തന്റെ നിലപാടുകളെ ചോദ്യം ചെയ്ത സമയങ്ങളിൽ പോലും പാർട്ടി തനിക്ക് പിന്നിൽ അടിയുറച്ച് നിന്നുവെന്നും ബൈഡൻ പറയുന്നു.

Tags: joe bidenUS President electionHouse Democrats divided2024 campaignupcoming election
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies