മുംബൈ: കേരള സമാജം സാംഗ്ലിയും ഇസ്ലാംപൂരിലെ പ്രകാശ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററും സംയുക്തമായി ഏകദിന മെഡിക്കൽ ക്യാമ്പ് നടത്തി. നിരവധിയാളുകളാണ് ക്യാമ്പിൽ പങ്കാളികളായത്. സമാജം പ്രസിഡന്റ് ഡോ. മധുകുമാർ.എ.നായർ അദ്ധ്യക്ഷത വഹിച്ച മെഡിക്കൽ ക്യാമ്പ് സുനിതാ നിശികാന്ത് പാട്ടിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ ഭൂപാൽ ഗിരി ഗോസാവി, ചീഫ് സർജൻ ഡോ സജയ് പാട്ടീൽ, അഡ്മിനിസ്‌ട്രേറ്റർ ഡോ അഭിജിത് പാട്ടീൽ, ഡയറക്ടർ ഡോ.പ്രസന്ന ഗവ്‌ളി എന്നിവരെ ആദരിച്ചു .
മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സൗജന്യ തുടർ ചികിത്സ നൽകാൻ ബന്ധപ്പെട്ട ആശുപത്രിക്ക് മാനേജ്‌മെന്റ് നിർദ്ദേശം നൽകി.















