മുംബൈ: അനന്ത് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമും ഭാര്യയും സംരംഭകയുമായ വിക്ടോറിയയും. 12നാണ് നിതാ അംബാനിയുടെയും മുകേഷ് അംബാനിയുടെയും ഇളയ മകന്റെ വിവാഹം. യൂനിസെഫ് ഗുഡ് വിൽ അംബാസഡറായ ബെക്കാം മൂന്ന് ദിവസസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയപ്പോൾ സ്വീകരിച്ചതും ആതിഥേയത്യം വഹിച്ചതും അംബാനി കുടുംബമായിരുന്നു.
ഡേവിഡ് ബെക്കാമനിന് കഴിഞ്ഞ വർഷം നവംബറിൽ അംബാനി അവരുടെ വസതിയിൽ വലിയൊരു പാർട്ടി സംഘടിപ്പിച്ചിരുന്നു. കൂടാതെ ഏകദിന ലോകകപ്പിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം കാണാനും ബെക്കാം എത്തിയിരുന്നു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹമാണ് ഒരുങ്ങുന്നത്. ശുഭ് വിവാഹ്, ശുഭ് ആശിർവാദ്, മംഗൽ ഉത്സവ് എന്നിങ്ങനെയാകും ചടങ്ങുകൾ നടക്കുക. കനേഡിയൻ റാപ്പർ ഡ്രേക്, പോപ് ഗായികമാരായ അഡെൽ, ലാന ഡെൽ റേ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇവർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും വിദേശ താരങ്ങളും അണിനിരക്കും.















