ടി20 ലോകകപ്പ് ആഘോഷങ്ങൾക്ക് പിന്നാലെ ഇന്ത്യൻ താരം കുൽദീപ് യാദവിനെ അനുമോദിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ചൈനാമൻ സ്പിന്നർ അദ്ദേഹത്തെ സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രി ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. കാൺപൂർ സ്വദേശിയാണ് കുൽദീപ് യാദവ്.
10 വിക്കറ്റുമായി ടി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ കുൽദീപിന് സാധിച്ചിരുന്നു. ജൂൺ 29-നാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ അതിനാടകീയമായി കീഴടക്കി രണ്ടാം ലോക കിരീടം ഇന്ത്യയിലെത്തിച്ചത്. കുൽദീപിന് ഉപഹാരം കൈമാറിയ ശേഷമാണ് മുഖ്യമന്ത്രി യാത്രയാക്കിയത്. നേരത്തെ അമ്മയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും കുൽദീപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.