തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നദ്ദയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
പാർട്ടി ദേശീയ അദ്ധ്യക്ഷനെ അനന്തപുരിയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി നിരവധി ബിജെപി പ്രവർത്തകരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്. തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് ജെപി നദ്ദ തിരുവനന്തപുരത്തെത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള നദ്ദയുടെ ആദ്യ കേരളാ സന്ദർശനമാണിത്. ബിജെപിയുടെ പഞ്ചായത്ത്- ഏരിയ പ്രസിഡന്റുമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് ആറ് മണി വരെയാണ് യോഗം നടക്കുന്നത്.















