ഔറംഗബാദ് : ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ നക്സലേറ്റുകൾക്കെതിരായ പ്രത്യേക ഓപ്പറേഷനിൽ 5 ഐഇഡി കൾ കണ്ടെടുത്ത് പൊലീസ്. ബീഹാർ പോലീസും കോബ്രയും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഐഇഡി കൾ കണ്ടെത്തുന്നത്.
മദൻപൂരിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അമിത് കുമാർ പറയുന്നതനുസരിച്ച് ബിഹാർ ജില്ലാപോലീസും കോബ്രയുടെ 205 ബറ്റാലിയനും കഴിഞ്ഞ 48 മണിക്കൂറായി മദൻപൂരിലെ കാടുകളിലും കുന്നുകളിലും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ ഓപ്പറേഷനിൽ അഞ്ച് വീര്യമേറിയ ഐഇഡി കണ്ടെത്തുകയായിരുന്നു.
പൊലീസിനെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ടായിരുന്നു ഐഇഡികൾ സ്‌ഥാപിച്ചിരുന്നതെന്ന് അമിത് കുമാർ പറയുന്നു. തുടർന്ന് സമയോചിതമായ ഇടപെടലിലൂടെ ബോംബ് ഡിഫ്യുഷൻ സ്‌ക്വാഡെത്തി അവ നിർവീര്യമാക്കുകയായിരുന്നു. നക്സലുകൾക്കെതിരായ സ്പെഷ്യൽ ഓപ്പറേഷൻ ഇനിയും തുടരുമെന്നും അമിത് കുമാർ വ്യക്തമാക്കി.