പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കെട്ടിയിട്ട് മൂക്ക് ഛേദിച്ച യുവാക്കളെ പിടികൂടി. പാകിസ്താനിലാണ് കണ്ണില്ലാത്ത ക്രൂരത. ദേരാ ഗാസി ഖാൻ എന്ന പ്രധാന പ്രതിയടക്കം നാലുപേരാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ പാകിസ്താനിലെ മനുഷ്യാവകാശ കമ്മിഷൻ പൊലീസിൽ നിന്ന് വിശദമായി റിപ്പോർട്ട് തേടി.
ഇതിന് പിന്നാലെ പ്രതിയെ പിടികൂടാനും നിർദ്ദേശം നൽകി. ഇരയുടെ സഹോദരി സഹ്റാൻ ബിബി നൽകിയ പരാതിയിലും അന്വേഷണം നടക്കുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ യുവതിയെ നാലുപേർ ചേർന്ന് കടത്തിക്കൊണ്ടുപോവുകയും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയും കത്തി ഉപയോഗിച്ച് യുവതിയുടെ മുക്ക് മുറിക്കുകയുമായിരുന്നു. യുവതി ജീവന് വേണ്ടി നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചത്.