വീട് നിർമിക്കാൻ സർക്കാർ നൽകുന്ന ഫണ്ടിന്റെ ആദ്യ ഗഡു അക്കൗണ്ടിൽ എത്തിയതോടെ പണവുമായി കാമുകന്മാർക്കൊപ്പം മുങ്ങി 11 വീട്ടമ്മമാർ. യുപിയിലെ മഹാരാജ്ഗഞ്ചിലാണ് വിചിത്ര സംഭവം. പിഎം ആവാസ് ഗ്രാമീൺ യോജന പ്രകാരം പാവപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീട് നിർമിക്കാൻ നൽകുന്ന ഫണ്ടിലെ ആദ്യ ഗഡുവാണ് അക്കൗണ്ടിലെത്തിയത്.
40,000 രൂപയായിരുന്നു വന്നത്. സഞ്ജയ് എന്ന യുവാവ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പരാതിയുമായി രംഗത്തുവന്നതോടെയാണ് കൂടുതൽ പേരും സമാന പരാതി ഉന്നയിച്ചത്. ബ്ലോക് ഡെവലപ്മെന്റ് ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സഞ്ജയിയുടെ ഭാര്യ സുനിയ അജ്ഞാനതാനയ കാമുകനൊപ്പം പണവുമായി കടന്നു കളഞ്ഞെന്ന് മനസിലാക്കി.
മഹാരാജ്ഗഞ്ചിൽ 2,350 കുടുംബങ്ങൾക്കാണ് ഫണ്ട് ലഭിച്ചത്. ഇതിനിടെ സമാനമായി പരാതിയുമായി പത്തു ഭർത്താക്കന്മാർ രംഗത്തുവന്നു. സുനിയയുടെ ഭർതൃ പിതാവ് ബാക്കി തുക മകന്റെ അക്കൗണ്ടിൽ നൽകണമെന്ന് അപേക്ഷിച്ചു. “പ്രധാനമന്ത്രി ആവാസ് യോജനയുടെ ആദ്യ ഗഡു വീടു പണിയാൻ ഉപയോഗിക്കാത്ത 11 സ്ത്രീകൾ ദുരുപയോഗം ചെയ്‌തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഗുണഭോക്താക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഫണ്ട് വീണ്ടെടുക്കാനും ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാജ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് അനുനയ് ഝാ പറഞ്ഞു,എന്നാൽ, ഇത്തരമൊരു സംഭവം ഇതാദ്യമല്ല. പദ്ധതിയുടെ ഭാഗമായി 50,000 രൂപ കൈപ്പറ്റിയതിന് പിന്നാലെ ബരാബങ്കി ജില്ലയിൽ നിന്നുള്ള നാല് സ്ത്രീകൾ കാമുകന്മാരോടൊപ്പം ഒളിച്ചോടിയിരുന്നു.