ചെന്നൈ: കെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ പട്ടികജാതി കമ്മീഷൻ (എൻസിഎസ്‌സി) നോട്ടീസ് അയച്ചു .തമിഴ്‌നാട്ടിൽ ദളിതർക്കെതിരായ ‘വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ’ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വിപി ദുരൈസാമിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എൻസിഎസ്‌സിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും (എൻഎച്ച്ആർസി) അധ്യക്ഷന്മാർക്ക് നിവേദനം നൽകിയിരുന്നു.
ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തമിഴ്‌നാട്ടിൽ ദളിതർക്കെതിരെ തുടർച്ചയായി അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നു കേന്ദ്ര സഹമന്ത്രി എൽ മുരുകൻ ആരോപിച്ചിരുന്നു.
തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിന് കീഴിൽ സാമൂഹിക നീതിയുടെ തത്വങ്ങൾ തകർന്നുവെന്നും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രതിനിധി സംഘം എൻസിഎസ്‌സിക്കും എൻഎച്ച്ആർസിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ അണ്ണാമലൈ ട്വീറ്റിൽ പറഞ്ഞു.
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തങ്ങൾ ഈ വിഷയം( കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകം ) സ്വമേധയാ ഫയലിൽ സ്വീകരിച്ചതായി എൻസിഎസ്‌സി അറിയിച്ചു.















