തൃശൂർ: ഗുരുവായൂർ താമരയൂരിലെ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം. താമരയൂർ ആനക്കോട്ട റോഡ് കൊണ്ടരാം വളപ്പിൽ ഭഗവതി ക്ഷേത്രത്തിലെ നാഗക്കാവിന് മുന്നിലെ ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്.
രാവിലെ ഏഴ് മണിയോടെ സ്ഥിരമായി വിളക്ക് കത്തിക്കാൻ എത്തുന്നയാളാണ് ഭണ്ഡാരം തുറന്നു കിടക്കുന്നത് കണ്ടത്. ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തിട്ടുണ്ട്. ഇതിനായി ഉപയോഗിച്ച കോൺക്രീറ്റ് കല്ല് സമീപത്ത് കിടക്കുന്നുണ്ടായിരുന്നു. ഏകദേശം 12,000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
സംഭവമറിഞ്ഞ് ഗുരുവായൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടു വർഷം മുമ്പ് സമാനമായ സംഭവം ഇവിടെ നടന്നിരുന്നു.















