ജീവിതത്തിന്റെ വഴിത്താരകളിലെവിടെയെങ്കിലും വെച്ച് എപ്പോഴെങ്കിലും ഇംഗ്ലീഷ് നിങ്ങളെ കുഴപ്പിച്ചുണ്ടോ? അത് ഒരു പൊതു ഇടത്തിലാകാം, ജോലിക്കിടയിലാകാം, സുഹൃത്തുക്കളുടെ ഇടയിലുമാകാം… അത്രയേറെ ഇംഗ്ലീഷ് എന്ന ഭാഷ നമ്മുടെ ജീവിതത്തോട് കൂടിച്ചേർന്ന് കിടക്കുന്നുണ്ട്. വാർദ്ധക്യത്തിലും ഇംഗ്ലീഷ് കിടിലനായി സംസാരിക്കുന്ന മഹാരാഷ്‌ട്രയിലെ അമരാവതിയിൽ നിന്നുള്ള ഓട്ടോറിക്ഷ തൊഴിലാളിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ഇംഗ്ലീഷ് സംസാരിക്കുന്ന ഇദ്ദേഹം ഭാഷാ പ്രധാന്യത്തെ കുറിച്ചും ആളുകളിൽ അവബോധം സൃഷ്ടിക്കുന്നുണ്ട്.
ഇംഗ്ലീഷ് ഒരു അന്താരാഷ്‌ട്ര ഭാഷയാണ്. അമേരിക്കയിലേക്കും ലണ്ടനിലേക്കും പാരിസിലേക്കുമെല്ലാം യാത്ര ചെയ്യണമെങ്കിൽ അതേ കുറിച്ച് അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് അറിയില്ലെങ്കിൽ അങ്ങോട്ട് യാത്ര ചെയ്യാൻ സാധിക്കില്ലെന്നാണ് വീഡിയോയിൽ ഓട്ടോ ഡ്രൈവർ പറയുന്നത്. ഭാഷാ പ്രധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഉദാഹരണവും അദ്ദേഹം പറയുന്നുണ്ട്. ലണ്ടനിലെ ഒരു ഹോട്ടലിൽ ചെന്ന് മറാത്തിയിൽ വെള്ളം ചോദിച്ചാൽ വെയ്റ്റർ പുറത്ത് പോകാൻ ആവശ്യപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുകൊണ്ടാണ് ഇംഗ്ലീഷ് പഠിക്കാനും സംസാരിക്കാനും പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
View this post on Instagram
“>
ജൂൺ 25ന് കോൻ ഭൂഷൺ എന്ന വ്യക്തിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. ഡ്രൈവറുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം കണ്ട് ഞെട്ടിപ്പോയെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 3.5 മില്യണിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ഡ്രൈവറെ അഭിനന്ദിക്കുകയാണ് എല്ലാവരും.