പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് മുൻ താരങ്ങളെ പുറത്താക്കി പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി. വഹാബ് റിയാസിനെയും അബ്ദുൾ റസാഖിനെയുമാണ് പുറത്താക്കിയത്. ടി20 ലോകകപ്പിലെ പാകിസ്താന്റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് നടപടി. നോക്കൗട്ട് സ്റ്റേജുകളിൽ കടക്കാനാകാതെ പാകിസ്താൻ പുറത്തായത് ആരാധകരെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയത്.അമേരിക്കയുമായി പാകിസ്താൻ തോൽക്കുകയും ചെയ്തു.
അബ്ദുൾ റസാഖ് നേരത്തെ വനിതാ ടീമിന്റെ സെലക്ഷൻ കമ്മിറ്റി അംഗമായിരുന്നു. നേരത്തെ മുഖ്യ സെലക്ടറായിരുന്ന വഹാബ് റിയാസ് പിന്നീട് കമ്മിറ്റിയിലെ ഒരു അംഗമായി തുടരുകയായിരുന്നു. ടീമിന്റെ വിദേശ പര്യടനങ്ങളിൽ മാനേജരായും യാത്ര ചെയ്തിരുന്നു. അതേസമയം പുതിയ ടീം മാനേജർ മനസൂർ റാണയെയും പുറത്താക്കിയിട്ടുണ്ട്.