ദുബായ്: പൊരിവെയിലിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമേകാൻ ദുബായിൽ സൗജന്യ ഐസ്ക്രീം വിതരണം ആരംഭിച്ചു. ദുബായ് മെട്രോയിൽ ജൂലൈ 10, 11 തീയതികളിലാണ് സൗജന്യ കോൺ ഐസ്ക്രീം നൽകുന്നത്. എമിറേറ്റിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് നടപടി.
സൗജന്യ ഐസ്ക്രീം ലഭിക്കുന്ന മെട്രോ സ്റ്റേഷനുകളുടെ വിശദാംശങ്ങൾ
ജൂലൈ 10ന് (ഇന്ന്) Mashreq, Ibn Battuta എന്നീ മെട്രോ സ്റ്റേഷനുകളിലും ജൂലൈ 11ന് Equiti, ONPASSIVE എന്നീ സ്റ്റേഷനുകളിലും കോൺ ഐസ്ക്രീം വിതരണം ചെയ്യുന്നു. രാവിലെ 11 മണിക്കും ഉച്ചയ്‌ക്ക് 1 മണിക്കും ഇടയിലാണ് ഐസ്ക്രീം ലഭിക്കുക. വിവിധ ഫ്ളേവറുകളിൽ ഐസ്ക്രീം ലഭ്യമാണ്.













