തിരുവനന്തപുരം: വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ വിഴിഞ്ഞത്ത് പ്രവർത്തനമാരംഭിച്ച് അന്താരാഷ്‌ട്ര തുറമുഖം.
വിഴിഞ്ഞത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ വ്യാഴാഴ്ച രാവിലെയെത്തി.
വിഴിഞ്ഞത്ത് തീരമണഞ്ഞ സാൻ ഫെർണാണ്ടോയ്‌ക്ക് വാട്ടർ സല്യൂട്ട് നൽകിയാണ് കേരളം വരവേറ്റത്.
ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പലാണ് കണ്ടെയ്നറുകളുമായി വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്.
ഇതോടെ രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖം കേരളത്തിൽ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.
2015ൽ ആരംഭിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു പതിറ്റാണ്ടിനപ്പുറമാണ് യാഥാർത്ഥ്യമായിരിക്കുന്നത്.
വെള്ളിയാഴ്ച (നാളെ) നടക്കുന്ന സ്വീകരണ ചടങ്ങിന് ശേഷം കപ്പൽ കൊളംബോയിലേക്ക് പുറപ്പെടും.















